ന്യുയോര്‍ക്ക് ടൈംസിനും മറിയാ ഷറപ്പോവയ്ക്കും ശേഷം ‘ഓപ്പറേഷന്‍ തെറിയഭിഷേക’വുമായി മലയാളികള്‍ കൂട്ടത്തോടെ പാക് ഹോക്കി ടീമിന്റെ ഫേസ്ബുക്ക് പേജില്‍

single-img
15 December 2014

pakചാംപ്യന്‍സ് ട്രോഫി സെമിഫൈനല്‍ ഇന്ത്യക്കെതിരായ വിജയത്തിന് ശേഷം പാക്കിസ്ഥാന്‍ താരങ്ങള്‍ കാണികള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിനെ തുടര്‍ന്നുള്ള അലയൊലികള്‍ അവസാനിക്കുന്നില്ല. ന്യുയോര്‍ക്ക് ടൈംസിനും മറിയ ഷറപ്പോവയ്ക്കുംനേരെ തെറിയഭിഷേകം നടത്തി ബുദ്ധിമുട്ടിച്ചതുപോലെ മലയാളികള്‍ പാക് ഹോക്കി ടീമിന്റെ ഫേസ്ബുക്ക് പേജിലാണ് ഇപ്പോള്‍ വിളയാടുന്നത്.

നേരത്തെ അശ്ലീല ആംഗ്യം കാണിച്ചതിനെ തുടര്‍ന്ന് സംഭവത്തെ തുടര്‍ന്ന് രണ്ട് പാക് താരങ്ങളെ ഇന്‍ര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതിനിടയിലാണ് ഫെയ്ക്ക് ഐഡികളിലും നിന്നും അല്ലാതെയും നൂറു കണക്കിന് കമ്മന്റുകള്‍ ഫാന്‍ പേജില്‍ പോസ്റ്റ് ചെയ്യുന്നത്. പേജിലിടുന്ന എല്ലാ പോസ്റ്റുകള്‍ക്ക് കീഴിലും സഭ്യമല്ലാത്ത നിരവധി കമ്മന്റുകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.