പ്രതിപക്ഷ ബഹളം കാരണം നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

single-img
15 December 2014

Niyamasabha1ബാര്‍കോഴ കേസില്‍ പ്രതിയായ ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിപക്ഷ ബഹളത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. അരമണിക്കൂറിനുള്ളിലാണ് നിയമസഭ പിരിഞ്ഞത്. ബില്ലുകള്‍ പാസ്സാക്കിയ ശേഷമായിരുന്നു സഭ പിരിഞ്ഞത്. ഇതേതുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി.

സഭയുടെ നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിഷേധം. ഇതേതുടര്‍ന്ന് ചോദ്യോത്തരവേള, സബ്മിഷന്‍, ശ്രദ്ധ ക്ഷണിക്കല്‍ എന്നിവ റദ്ദാക്കി. ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ വ്യാഴാഴ്ച സഭയിലെത്തിയത്.