നാഷണല്‍ ഹൊറാള്‍ഡ് കേസ്: സോണിയക്കും രാഹുലിനുമെതിരായ സമന്‍സിനു സ്റ്റേ

single-img
15 December 2014

Sonia Rahul (1)--621x414നാഷണല്‍ ഹൊറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ പുറപ്പെടുവിച്ച സമന്‍സിനുള്ള സ്റ്റേ ഡല്‍ഹി ഹൈക്കോടതി നീട്ടി നല്‍കി. സമന്‍സിനെതിരെ ഇരുവരും സമര്‍പ്പിച്ചിരിക്കുന്ന അപ്പീലില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതു വരെയാണ് സ്റ്റേ നീട്ടിയത്. സോണിയക്കും രാഹുലിനും പുറമേ മറ്റ് മൂന്നു പേര്‍ക്കും ഇത് ബാധകമാണ്.

അപ്പീലില്‍ വാദം കേള്‍ക്കുന്നത് ജനുവരി 12 ലേക്ക് കോടതി മാറ്റി വച്ചു. ജനുവരി പന്ത്രണ്ടു മുതല്‍ തുടര്‍ച്ചയായി വാദം കേള്‍ക്കും. കേസ് പരിഗണിച്ച കോടതി കഴിഞ്ഞ ജൂണ്‍ 26 നാണ് ആഗസ്റ്റ് ഏഴിന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നു കാട്ടി സോണിയക്കും രാഹുലിനും സമന്‍സ് അയച്ചത്.