ബാര്‍ കോഴ: പ്രതിപക്ഷ സഭ സ്തംഭിപ്പിച്ചു

single-img
12 December 2014

Niyamasabha1ബാര്‍കോഴ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ധനമന്ത്രി കെ.എം.മാണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബാനറുകളും പ്ലക്കാര്‍ഡുകളുമായെത്തിയ പ്രതിപക്ഷ എംഎല്‍എമാര്‍ മാണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളികള്‍ ആരംഭിച്ചു. പ്രതിപക്ഷത്ത് നിന്നും വി.ശിവന്‍കുട്ടി എംഎല്‍എയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം മുദ്രാവാക്യം വിളി തുടര്‍ന്നത്.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാവിലെ നടന്ന ചോദ്യോത്തരവേള തടസപ്പെട്ടു. ഇതേതുടര്‍ന്ന് ഏറെ നേരം സഭ നിര്‍ത്തി വച്ചു.