കിഴക്കേക്കോട്ടയില്‍ ചപ്പാത്തി, മുട്ട പുഴുങ്ങിയത്, ഓംലറ്റ്, ചിക്കന്‍ കറി, ചിക്കന്‍ഫ്രൈ തുടങ്ങിയ വിഭവങ്ങളുമായി നടന്ന സൗജന്യ മെഗാ ചിക്കന്‍മേളയില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍

single-img
12 December 2014

Photosപുത്തരിക്കണ്ടം മൈതാനിയില്‍ ഒരുക്കിയ സൗജന്യ മെഗാ ചിക്കന്‍ ഭക്ഷ്യമേള ജനനിബിഡതകൊണ്ട് ശ്രദ്ധേയമായി. സ്ത്രീകളും പുരുഷന്‍മാരുമടക്കം നിരവധിപേരാണ് ചിക്കന്റെയും മറ്റു ഭക്ഷണങ്ങളുടെയും രുചിനുണയാന്‍ കിഴക്കേക്കോട്ടയിലേക്ക് എത്തിയത്. വന്നവരും പോയവരും ക്യൂനിന്ന് ആഹാരം വാങ്ങി വയറു നിറയെ കഴിച്ചാണ് സ്ഥലം വിട്ടത്.

ഉദ്ഘാടന പ്രസംഗം കേള്‍ക്കുന്നതിനുള്ള ക്ഷമപോലും ഇല്ലാതെയാണ് മേളയിലെത്തിയവര്‍ നിന്നത്. ചപ്പാത്തി, മുട്ട പുഴുങ്ങിയത്, ഓംലറ്റ്, ചിക്കന്‍ കറി, ചിക്കന്‍ഫ്രൈ തുടങ്ങിയ വിഭവങ്ങളാണ് മേളയിലുണ്ടായിരുന്നത്. ഭക്ഷണമേളയെക്കുറിച്ച് നേരത്തെയറിഞ്ഞ പലരും കുടുംബമായാണ് മേളയ്ക്ക് എത്തിയത്. ഇതിനിടയില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ തമ്മില്‍ ചില വാക്കേറ്റങ്ങളുമുണ്ടായി.

അഞ്ച് സാധാരണ കൗണ്ടറുകളും വി.ഐ.പികള്‍ക്കായി പ്രത്യേക കൗണ്ടറുകളുമുണ്ടായിരുന്നുവെങ്കിലും വിളമ്പല്‍ ആരംഭിച്ചതോടെ വിളമ്പുകാര്‍ക്ക് പ്രത്യേകിച്ച് റോളൊന്നും ഉണ്ടായില്ല. ഭക്ഷണമേളയ്ക്ക് എത്താമെന്നുപറഞ്ഞ മന്ത്രിമാരുടെ അസാന്നിധ്യത്തില്‍ ഇ.പി. ജയരാജന്‍ എം.എല്‍.എ മേള ഉദ്ഘാടനം ചെയ്തു.

Meat

ചില ലക്ഷ്യങ്ങള്‍ ഉള്ളില്‍ വെച്ചുകൊണ്ട് ചിലര്‍ കോഴിക്കൃഷിക്കെതിരെ കുപ്രചാരണം നടത്തുകയാണെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു. കെപ്‌കോ, വെറ്ററിനറി സര്‍വകലാശാല, വെങ്കിടേശ്വര ഹാച്ചറീസ്, നാഷണല്‍ എഗ് കോഓര്‍ഡിനേഷന്‍ കമ്മറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു മേള തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്.