അമൃതാനന്ദമയി മഠത്തിലെ അന്തേവാസി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

single-img
12 December 2014

Ammaകൊല്ലം അമൃതാനന്ദമയി മഠത്തില്‍ 15 വര്‍ഷമായി താമസിക്കുന്ന അന്തേവാസി മരിച്ച നിലയില്‍. ജപ്പാന്‍ സ്വദേശി ഔഷി ഈജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവത്തേക്കുറിച്ച് മഠം വിശദീകരണം നല്‍കിയിട്ടില്ല. ഔഷി 15 വര്‍ഷമായി വള്ളിക്കാവ് ആശ്രമത്തിലെ അന്തേവാസിയാണ് ഇന്ന് രാവിലെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

മഠവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. പഞ്ചാബ് സ്വദേശി സത്‌നാം സിങിന്റെ മരണവുമായി ബന്ധപ്പെട്ടും ദുരൂഹതകള്‍ നിലനില്‍ക്കുന്നതായി വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. അമൃതാനന്ദമയിയുടെ ശിഷ്യയായിരുന്ന ഗെയില്‍ ട്രെഡ്‌വെലിന്റെ വെളിപ്പെടുത്തലും വിവാദമായിരുന്നു.