പാകിസ്ഥാനെ തോല്‍പ്പിച്ച് അന്ധരുടെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം പാരിതോഷികം

single-img
11 December 2014

b

കഴിഞ്ഞ ഞായറാഴ്ച ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ നടന്ന ഫൈനലില്‍ പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിനു പരാജയപ്പെടുത്തി അന്ധരുടെ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കായിക മന്ത്രി സര്‍ബാനന്ദ സൊനോവാളാണ് ഇക്കാര്യം അറിയിച്ചത്.

പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 390 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 39.4 ഓവറില്‍ മറികടക്കുകയായിരുന്നു. 38 പന്തില്‍ 82 റണ്‍സ് നേടി അപരാജിതനായി നിന്ന പ്രകാശ ജയരാമയ്യയുടെ ബാറ്റിംഗാണ് ഇന്ത്യന്‍ വിജയത്തിന്റെ ചുക്കാന്‍ പിടിച്ചത്.