ഇന്‍റര്‍നെറ്റ് കണക്ഷനില്ലെങ്കിലും വീഡിയോ കാണാം

single-img
11 December 2014

yഇന്‍റര്‍നെറ്റ് കണക്ഷനില്ലെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് വീഡിയോ കാണാന്‍ അവസരമൊരുക്കി ഓഫ് ലൈന്‍ വീഡിയോ ഇന്ത്യയിലും ലഭ്യമാക്കി യു ട്യൂബ് രംഗത്ത്. നെറ്റ് ഉപയോഗിച്ച് വീഡിയോ കാണുമ്പോള്‍ ഉപയോക്താവിനുണ്ടാകുന്ന സാമ്പത്തിക ഭാരം ലഘൂകരിക്കുക എന്നതാണ് പുതിയ സവിശേഷതയുടെ പ്രധാന ലക്ഷ്യം.

 
അതേസമയം യു ട്യൂബിലുള്ള എല്ലാ വീഡിയോകളും ഇത്തരത്തില്‍ പിന്നീട് ആസ്വദിക്കാന്‍ കഴിയുകയില്ല. ഓഫ് ലൈന്‍ സവിശേഷത ഇനേബിള്‍ ചെയ്ത വീഡിയോകള്‍ മാത്രമെ ഉപയോക്താവിന് മൊബൈല്‍ ഫോണിലേക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുളളു. ഒരിക്കല്‍ ഡൌണ്‍ലോഡ് ചെയ്ത വീഡിയോ അടുത്ത 48 മണിക്കൂര്‍ വരെ ലഭ്യമായിരിക്കും.

 
ഇന്ത്യയില്‍ യു ട്യൂബ് കാണുന്നവരില്‍ ഏതാണ്ട് 40 ശതമാനം പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണെന്ന് യു ട്യൂബ് വൈസ് പ്രസിഡന്‍റ് ജോണ്‍ ഹാര്‍ഡിങ് പറഞ്ഞു.