തെന്നിന്ത്യന്‍ താരം മിത്രാ കുര്യന്‍ വിവാഹിതയാകുന്നു

single-img
11 December 2014

miതെന്നിന്ത്യന്‍ താരം മിത്രാ കുര്യന്‍ ജനുവരിയിൽ വിവാഹിതയാകുന്നു. സംഗീത രംഗത്ത് പ്രശസ്തനായ തൃശൂര്‍ സ്വദേശി വില്യംസാണ് മിത്രയുടെ ഭാവി വരന്‍.

നിരവധി മലയാളം തമിഴ് സിനിമകളില്‍ അഭിനയിച്ച മിത്രാ കുര്യന്‍ ഒടുവില്‍ അഭിനയിച്ച മലയാളം ചിത്രം ‘ ഒരു കൊറിയന്‍ പട’മാണ്.

രണ്ട് വര്‍ഷം മുമ്പ് ഒരു അമേരിക്കന്‍ ഷോയില്‍ വച്ചായിരുന്നു ഇരുവരും പരിചയപ്പെട്ടത്. ആദ്യം സൗഹൃദമായിരുന്നു , പിന്നീടത് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. ഒടുവില്‍ ഇരു വീട്ടുകാരുടെയും സമ്മത്തോടെ വിവാഹത്തിലേക്കെത്തുകയായിരുന്നു. ഏകദേശം 200 സിനിമകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് വില്യംസ്.

പെരുമ്പാവൂര്‍ സ്വദേശിയായ കുര്യന്റെയും ബേബിയുടെയും മകളാണ് മിത്രാ കുര്യന്‍. ഡല്‍മ കുര്യനെന്നാണ് യഥാര്‍ത്ഥ പേര്. ഡാനി ഏക സഹോദരനാണ്. തൃശൂര്‍ സ്വദേശികളായ ഫ്രാന്‍സിസിന്റെയും മേഴ്‌സിയുടെയും മകനാണ് വില്യംസ്.