കഞ്ചാവുചെടിയിൽ ക്രിസ്മസ് ട്രീ ഉണ്ടാക്കിയ വീട്ടമ്മ അറസ്റ്റിൽ

single-img
11 December 2014

ganjaലണ്ടൻ: വീട്ടിൽ ക്രിസ്മസ് ട്രീ ഉണ്ടാക്കാൻ കഞ്ചാവുചെടി ഉപയോഗിച്ച സംഭവത്തിൽ അമ്പതുകാരിയെ പൊലീസ് അറസ്റ്റുചെയ്തു. തെക്കൻ ചിലി സ്വദേശിനിയും രണ്ടുകുട്ടികളുടെ അമ്മയുമായ ആൻജലിക്ക നവാറോ പെരേരയാണ് പിടിയിലായത്. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൂർണവളർച്ചയെത്തിയ നിരവധി കഞ്ചാവ് ചെടികളും മയക്കുമരുന്ന് പാക്കറ്റുകളും പണവും ആയുധങ്ങളും പിടിച്ചെടുത്തു.

കഞ്ചാവുചെടികളെ വളരെ നന്നായാണ് ഇവർ പരിചരിച്ചിരുന്നത്. കഞ്ചാവുചെടിയിൽ അലങ്കാരങ്ങൾ തൂക്കി ക്രിസ്മസ് ട്രീയാക്കുകയായിരുന്നു. ഇവർ കഞ്ചാവുവളർത്തുന്ന കാര്യം അയൽവാസികൾക്കാർക്കും അറിവില്ലായിരുന്നു. ഇവർക്ക് മയക്കുമരുന്നുകടത്തുമായി ബന്ധമുണ്ടെന്ന് പൊലീസിന് സംശയക്കുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്.