ന്യുമോണിയ ബാധിച്ച കുട്ടിയെ മന്ത്രവാദി ഇരുമ്പ് പഴുപ്പിച്ച് പൊള്ളിച്ചു

single-img
11 December 2014

Pneumoniaരണ്ടുമാസം പ്രായമായ കുട്ടിയക്ക് പിടിപെട്ട ന്യുമോണിയ മാറ്റാന്‍ ഇരുമ്പുകത്തി പഴുപ്പിച്ച് പൊള്ളിച്ച മന്ത്രവാദി പോലീസ് പിടിയില്‍. ന്യുമോണിയ ബാധിച്ചത് പ്രേതബാധ മൂലമാണെന്ന് വിശ്വസിച്ച മാതാപിതാക്കള്‍ മന്ത്രവാദിയെ സമീപിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഷോപൂരിലാണ് സംഭവം.

കുഞ്ഞിന്റെ ശരീരത്തില്‍ ഇരുമ്പ് പഴുപ്പിച്ച് പെള്ളിച്ചാല്‍ രോഗം മാറുമെന്ന് മാതാപിതാക്കളെ ഇയാള്‍ വിശ്വസിപ്പിക്കുകയും തുടര്‍ന്ന് 40 തവണ ഇരുമ്പ് കത്തി പഴുപ്പിച്ച് കുട്ടിയെ ഇയാള്‍ പൊള്ളിക്കുകയുമായിരുന്നു. അടിവയറിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ അവശനിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒന്നാമത്തെ കുട്ടി ന്യുമോണിയ ബാധിച്ച് മരണമടഞ്ഞതിനെ തുടര്‍ന്നാണ് ദമ്പതികള്‍ രണ്ടാമത്തെ കുട്ടിയുമായി മന്ത്രവാദിയെ കാണാനെത്തിയത്. നേരത്തെ തന്നെ സമീപിച്ചിരുന്നെങ്കില്‍ ആദ്യ കുട്ടി മരണപ്പെടില്ലായിരുന്നു എന്നാണ് മന്ത്രവാദി ദമ്പതികളെ അറിയിച്ചത്. രണ്ടാമത്തെ കുട്ടിക്ക് ന്യുമോണിയ ബാധിച്ചപ്പോള്‍ മന്ത്രവാദിയെ സമീപിക്കാന്‍ ഇതാണ് കാരണം.