കോഴിക്കോട് ലാ കോളേജില്‍ ആലിംഗന സമരം; സമരം തടയാന്‍ സുലൈമാന്‍ സേന: രക്ഷാവലയം തീര്‍ത്ത് എസ്.എഫ്.ഐ

single-img
11 December 2014

Kozhikkodeചുംബന സമരത്തിനെതിരെയുള്ള കൈയേറ്റം മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപിച്ച് സദാചാര ഗുണ്ടായിസത്തിനെതിരെ കോഴിക്കോട്ടെ ചുംബന സമരത്തിനന്റെ തുടര്‍ച്ചയായി ഗവണ്‍മെന്റ് ലാ കോളേജ് വിദ്യാര്‍ത്ഥികള്‍ മനുഷ്യാവകാശ ദിനമായ ഇന്നലെ ആലിംഗന സമരം നടത്തി. സമരം തടയാന്‍ സുലൈമാന്‍ സേന എന്നവകാശപ്പെട്ട് ഒരുകൂട്ടര്‍ കൂക്കുവിളിയുമായി രംഗത്തെത്തി. എന്നാല്‍ സമരത്തെ അടിച്ചൊതുക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ തടയുമെന്ന് പ്രഖ്യാപിച്ച് എസ്.എഫ്.ഐ. സമരക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്തു.

ഒരു വിദ്യാര്‍ത്ഥി സംഘടനയുടെയും കീഴിലായിരുന്നില്ല ആലിംഗന സമരമെന്നും ഈ ആശയവുമായി യോജിപ്പുള്ളവര്‍ ഒരു വേദിയില്‍ അണിനിരക്കുകയായിരുന്നുവെന്നും ആലിംഗനസമരത്തിന് നേതൃത്വം നല്‍കിയ മാഗസിന്‍ എഡിറ്റര്‍ കൂടിയായ സുദീപ് പറഞ്ഞു. ഇത്രയും വിദ്യാര്‍ത്ഥികള്‍ സമരത്തിന് അണിനിരന്നത് വാട്ട്‌സ് അപ്പിലൂടെ അയച്ച ഒരു മെസേജിനെത്തുടര്‍ന്നാണെന്നും ഇനി നഗരത്തില്‍ സദാചാരഗുണ്ടകളെ അഴിഞ്ഞാടാന്‍ അനുവദിക്കില്ലെന്നും സുദീപ് സൂചിപ്പിച്ചു.

സംഘര്‍ഷം ഉണ്ടാകുമെന്ന് കരുതി പൊലീസ് കാമ്പസിന് പുറത്ത് തയ്യാറായി നിന്നിരുന്നു. ‘കപട സദാചാരവാദികളേ കാണുക, ലാ കോളേജിന്റെ സക്രിയ യുവത്വത്തെ’, ‘ നിയമം അറിയില്ലെങ്കില്‍ അത് പഠിക്കുക തന്നെ വേണം സാറേ…,ഞങ്ങളുടെ സ്വാതന്ത്ര്യത്തെ വെല്ലവിളിക്കുന്നവരെ ഞങ്ങളും വെല്ലുവിളിക്കുന്നു..’ തുടങ്ങിയ പ്‌ളക്കാര്‍ഡുകള്‍ കൈയിലേന്തിയായിരുന്നു വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ അണിനിരന്നത്. സമരത്തിന്റെ തുടക്കം. തുടര്‍ന്ന് കൈകള്‍ കോര്‍ത്തുപിടിച്ച് ഇവര്‍ സ്‌നേഹച്ചങ്ങല തീര്‍ത്തു. പിന്നെ വിദ്യാര്‍ത്ഥികള്‍ പരസ്പരം ആലിംഗനവും ചെയ്തു.