പശുവിന്റെ വിസര്‍ജ്യങ്ങളില്‍ നിന്നും സൗന്ദര്യ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വിപണിയിലിറക്കുമെന്ന് വി.എച്ച്.പി

single-img
10 December 2014

250px-CowPie-JeffVanugaഗോ മാലിന്യങ്ങളില്‍ നിന്നും സൗന്ദര്യവര്‍ദ്ധക സാധനങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് വിപണിയിലിറക്കുമെന്ന് വിഎച്ച്പി. ചാണകം, ഗോമൂത്രം എന്നിവ ഉള്‍പ്പെടുത്തിയ സോപ്പും ക്രീമുമൊക്കെ ഉടന്‍ ഇവര്‍ വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നന്ദിനി എന്ന പേരില്‍ ഗോമൂത്രത്തില്‍ നിന്നും തയ്യാര്‍ ചെയ്യുന്ന സോപ്പ്, ചാണക ചാരം, ഗോമൂത്രം എന്നിവ ചേരുന്ന പല്‍പ്പൊടി, ഗോമൂത്രവും ഭസ്മവും ചേര്‍ന്ന ബാത്തിംഗ് ലിക്വിഡ്, ഗോമൂത്രം ഉള്‍പ്പെട്ട സ്‌കിന്‍ ക്രീം തുടങ്ങി അനേകം ഉല്‍പ്പന്നങ്ങളാണ് ഇതിന്റെ ഭാഗമായി വി.എച്ച്.പി വിപണിയിലിറക്കുന്നത്. മുഖക്കുരുവിന് ഉത്തമ മരുന്നായി ഗോമൂത്രത്തെ ആയുര്‍വേദം ചൂണ്ടിക്കാട്ടുന്നുവെങ്കിലും ആള്‍ക്കാര്‍ അവ പാഴാക്കി കളയുകയാണെന്നും വി.എച്ച്.പി പറയുന്നു.

ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും ഔഷധഗുണങ്ങഉപയോഗപ്പെടുത്തിയുള്ള തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഒരിക്കല്‍ വിപണിയില്‍ എത്തിക്കഴിഞ്ഞാല്‍ വിപണി കീഴടക്കുമെന്നാണ്‌വി.എച്ച്.പി പറയുന്നത്. കാന്‍സറിനും ഹൃദയ സംബന്ധിയായ രോഗങ്ങള്‍ക്കും ഉപയോഗിക്കുന്ന ഔഷധങ്ങള്‍ ഉള്‍പ്പെടെ 48 ഉല്‍പ്പന്നങ്ങള്‍ക്കായുളള എട്ട് രാജ്യങ്ങളിലെ പേറ്റന്റ് നേടിയിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.