കഴിഞ്ഞ നാലു വര്‍ഷത്തിനിടെ വൈദ്യുതി വകുപ്പില്‍ അറ്റകുറ്റപ്പണികള്‍ക്കിടെ ഷോക്കേറ്റ് മരിച്ചത് 101 ജീവനക്കാര്‍

single-img
10 December 2014

Elecricവൈദ്യുതിലൈനുകളുടെ അറ്റകുറ്റപ്പണികള്‍ക്കിടെ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 101 ജീവനക്കാര്‍ ഷോക്കേറ്റു മരിച്ചിട്ടുണെ്ടന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ് . പി.സി. ജോര്‍ജ്, റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നിവരെയാണ്മന്ത്രി നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്. ഇതില്‍ 51 സ്ഥിരം ജീവനക്കാര്‍ , 50 കരാര്‍ തൊഴിലാളികള്‍ എന്നിവരുള്‍പ്പെടുന്നുവെന്നും അദ്ദേഹം അറിയിച്ചു.

വൈദ്യുതി വകുപ്പിന്റെ 2013 ഓഗസ്റ്റിലെ കണക്കു പ്രകാരം ആകെ കടബാധ്യത 5,471.07 കോടി രൂപയാണെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ് കെ. സുരേഷ് കുറുപ്പിനെ അറിയിച്ചു.

ചീമേനി താപവൈദ്യുതനിലയം പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നുംവൈദ്യുതി നിലയത്തിനെതിരെ പ്രാദേശികമായ ചില എതിര്‍പ്പുകളുള്ളതിനാല്‍ ഇതു പരിഹരിക്കാന്‍ ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്നും ആര്യാടന്‍ കോടിയേരി ബാലകൃഷ്ണനെ.