ബാര്‍ കോഴ വിഷയത്തില്‍ വിജിലന്‍സിന് മാണിക്കെതിരേ കേസെടുക്കാമെന്ന് നിയമോപദേശം

single-img
10 December 2014

Maniബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് വിജിലന്‍സ് ലീഗല്‍ അഡൈ്വസറാണ് നിയമോപദേശം നല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേസ് അന്വേഷിച്ച വിജിലന്‍സ് സംഘം ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിനൊപ്പമാണ് നിയമോപദേശവും സമര്‍പ്പിച്ചിരിക്കുന്നത്. കേസെടുക്കണോ എന്ന കാര്യത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും.