മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് കുട്ടികളുടെ ക്യാന്‍സറിനെ കണ്ടുപിടിക്കാൻ സാധിക്കും

single-img
10 December 2014

retinaമൊബൈല്‍ ഫോണ്‍ ക്യാമറയുടെ ഫ്‌ളാഷ് ഉപയോഗിച്ച് കുട്ടികൾക്ക് ഉണ്ടാകുന്ന റെറ്റിനബ്ലാസ്‌റ്റോമ എന്ന ക്യാന്‍സറിനെ  തിരിച്ചറിയാന്‍ സാധിക്കുമെന്ന് പറയപ്പെടുന്നു. മറ്റെല്ലാ ക്യാന്‍സറിനെ പോലെയും അതിവേഗത്തില്‍ വ്യാപിക്കുന്ന രോഗം തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാവാതെ നോക്കാന്‍ സഹായമാവുമെന്ന്‌ ബ്രിട്ടണിലെ ‘ചൈല്‍ഡ്‌ഹുഡ്‌ ഐ ക്യാന്‍സര്‍ ട്രസ്‌റ്റ്’ പറയുന്നത്‌. ഈ ക്യാൻസർ കുട്ടികളുടെ കണ്ണിനെയാണ് ബാധിക്കുന്നത്.

ഇതിനായി പോസ്‌റ്റര്‍ പ്രചാരണവും ഈ ട്രസ്‌റ്റ് നടത്തുന്നുണ്ട്‌. ഒരു കുട്ടിയുടെ ക്ലോസപ്‌ ചിത്രമാണ്‌ പോസ്‌റ്ററിലുളളത്‌. കുട്ടിയുടെ കൃഷ്‌ണമണികള്‍ സാധാരണനിലയിലായിരിക്കും. എന്നാല്‍ മൊബൈല്‍ ഫ്‌ളാഷ്‌ വീഴുമ്പോള്‍ രോഗബാധയേറ്റ കൃഷ്‌ണമണി വെളുത്ത നിറമായി മാറും. ഇത്തരത്തിലാണ്‌ കുട്ടികളിലെ റെറ്റിനബ്ലാസ്‌റ്റോമ തിരിച്ചറിയാന്‍ സാധിക്കുന്നത്‌.

റെറ്റിനബ്ലാസ്‌റ്റോമ ആദ്യം റെറ്റിനയെയാണ്‌ ബാധിക്കുന്നത്‌. ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗം കണ്ണിനെ മുഴുവനാട്ടും പിന്നെ തലച്ചോറിനേയും ബാധിക്കും. ക്യാന്‍സര്‍ പടരുന്നതോടെ രോഗി രക്ഷപെടാനുളള സാധ്യതയും കുറയുന്നു. തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ചാല്‍ കണ്ണും ജീവനും രക്ഷിക്കാനുമാവും.റെറ്റിനബ്ലാസ്‌റ്റോമ അപൂര്‍വമായി മാത്രം കാണുന്ന ക്യാന്‍സറാണ്‌.