ടോം ക്രൂസിന്റെ വളർത്തുപുത്രി ഇംഗ്ലണ്ടിൽ ബാർബർ ഷോപ്പിൽ ജോലി ചെയ്യുന്നു

single-img
10 December 2014

isabella-cruiseടോം ക്രൂസിന്റെ വളർത്തുപുത്രി ഇംഗ്ലണ്ടിൽ ബാർബർ ഷോപ്പിലെ ജീവനക്കാരി. ഹോളിവുഡ് സൂപ്പർ സ്റ്റാർ ടോം ക്രൂസും മുൻ ഭാര്യ നിക്കോളാസ് കിഡ്മാനും ചേർന്ന് ദത്തെടുത്ത ഇസബെൽ ക്രൂസാണ് പ്രസിദ്ധമായ ലണ്ടൻ സലൂണിൽ ജോലി ചെയ്യുന്നത്. ലണ്ടനിലെ വിദാൽ സാസ്സോൺ അക്കാഡമിയിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയ ശേഷമാണ് 21 കാരി ഇസബെൽ സലൂണിൽ ജോലി നോക്കുന്നത്. ഇസബെൽ ഇതുവരക്കും താൻ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു.

ക്രൂസ്-കിഡ്മാൻ ബന്ധം വേർപെടുത്തിയ ശേഷം ഇസബെൽ തന്റെ വളർത്തു പിതാവായ ടോം ക്രൂസിനൊപ്പം താമസമാക്കുകയായിരുന്നു. ലണ്ടൻ ആർട്ട്സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിനിയായിരുന്ന ഇസബെൽ തന്റെ സുഹൃത്തുക്കളുമൊത്ത് ജീവിതം ആഘോഷിക്കുന്നതിന് വേണ്ടിയാണ് ഉയർന്ന ശമ്പളത്തിൽ ലണ്ടൻ സലൂണിൽ ജോലി ചെയ്യുന്നത്.