മഴയും വെയിലും വകവയ്ക്കാതെ സെക്രട്ടേറിയേറ്റിന് മുന്നില്‍ മാസങ്ങളായി നില്‍ക്കുന്ന ആദിവാസികള്‍ക്ക് വേണ്ടി തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് ഒന്നടങ്കം നിന്നു

single-img
10 December 2014

Nilppu Samaramഭൂമിയുടെ അവകാശത്തിന്‌വേണ്ടി സെക്രട്ടേറിയേറ്റിന്മുന്നില്‍ മാസങ്ങളായി നില്‍ക്കുന്ന ആദിവാസികളുടെ നില്‍പ്പ് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് ഒന്നടങ്കം നിന്നു.

കഴിഞ്ഞ മാസം കോളേജില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരത്തെത്തി നില്‍പ്പു സമരത്തില്‍ പങ്കെടുക്കുന്ന ആദിവാസികളുടെ കാല്‍ തൊട്ട് വന്ദിച്ചിരുന്നു. അതിന്റെ തുടര്‍പ്രവര്‍ത്തനമെന്നനിലയിലാണ് ഇന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ കക്ഷിരാഷ്ട്രീയ സംഘടനാ ഭേദമില്ലാതെ നില്‍പ്പ് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനെത്തിയത്.

ഐക്യദാര്‍ഡ്യ സമരം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത്പാലയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളായ ജിബിന്‍, മനീഷ് മഹിപാല്‍, മഹീന്‍ എന്നിവരായിരുന്നു സമരത്തിന് നേതൃത്വം നല്‍കിയത്. സമരത്തിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച തെരുവ് നാടകവും ഉണ്ടായിരുന്നു.

സമരത്തില്‍ പങ്കെടുത്ത നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ നില്‍പ്പ് സമരത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പോസ്റ്റുകാര്‍ഡില്‍ കത്തുകളും അയച്ചു.