ക്രിസ്തുമസ് ദിനത്തില്‍ 4,000 ക്രിസ്ത്യന്‍ കുടുംബങ്ങളും 1000 മുസ്ലീം കുടുംബങ്ങളും ഹിന്ദുമതത്തിലേക്ക് എത്തുമെന്ന് ആര്‍.എസ്.എസ്; ഒരിക്കല്‍ ഹിന്ദു നഗരമായിരുന്ന അലിഗഡിനെ മുസ്ലീങ്ങളില്‍ നിന്നും തിരികെ പിടിക്കാനുള്ള ശ്രമങ്ങളുടെ തുടക്കം

single-img
10 December 2014

Conversion‘ഗര്‍ വാപസ്’ ക്യാംപെയിന്‍ അഥവാ വീട്ടിലേക്കുള്ള മടങ്ങിവരവുമായി ആര്‍.എസ്.എസ്. ഇതിന്റെ ഭാഗമായി അലിഗഡില്‍ 4,000 ക്രിസ്ത്യന്‍ കുടുംബങ്ങളെയും 1,000 മുസ്ലീം കുടുംബങ്ങളെയും ഹിന്ദുമതവിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഡിസംബര്‍ 25ന് ക്രിസ്മസ് ദിനത്തിലാണ് മതപരിവര്‍ത്തനം വിളംബരം ചെയ്ത് കൊണ്ടുള്ള പരിപാടി നടക്കുന്നത്.തീവ്രഹിന്ദുത്വ നിലപാടുള്ള ബി.ജെ.പി എംപി യോഗി ആദിത്യനാഥാണ് പരിപാടിയ്ക്ക് നേതൃത്വം കൊടുക്കുന്നത്.

മതപരിവര്‍ത്തനത്തിനുള്ള സമയവും തിയതിയും തെരഞ്ഞെടുത്തത് വളരെ സൂക്ഷമതയോടെയാണെന്ന് ആര്‍.എസ്.എസ് പ്രാദേശിക പ്രചാരക് രാജേശ്വര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ‘

ധീരരായ രജ്പുത്രന്മാരുടെയും അവരുടെ ക്ഷേത്രങ്ങളുടെയും ഹിന്ദു നഗരമായിരുന്ന അലിഗഡിനെ മുസ്ലീംഗങ്ങളില്‍ നിന്നും തിരികെപിടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്ന സമയമാണിത്. ക്രിസ്മസ് ദിനം പരിവര്‍ത്തനത്തിനായി തെരഞ്ഞെടുത്തത് മതങ്ങള്‍ തമ്മിലുള്ള പരീക്ഷണാടിസ്ഥാനത്തിലാണെന്നും അവരുടെ മതം മെച്ചപ്പെട്ടതാണെങ്കില്‍, അവര്‍ക്കിതിനെ തടയാമെന്നും സംഘാടകനായ രാജേശ്വര്‍ സിംഗ് പറഞ്ഞു. അലിഗഡ്, ഭുലന്ദ്‌സാഹര്‍, ഹത്‌റാസ് എന്നിവിടങ്ങളിലെ 40 ഓളം ചേരികളില്‍ നിന്നായി പരിവര്‍ത്തനത്തിനുള്ള ആളുകളെ കണ്ടെത്തിയിട്ടുണ്ടെന്നും രാജേശ്വര്‍ സിംഗ് സൂചിപ്പിച്ചു.