26 വര്‍ഷം മുമ്പ് ഇന്ത്യന്‍ ടൂറിസം ഭൂപടത്തില്‍ ഇല്ലായിരുന്ന കേരളം ഇന്ന് നില്‍ക്കുന്നത് ഒന്നാം സ്ഥാനത്ത്; കേരള ടൂറിസത്തെ പ്രശംസകൊണ്ട് മൂടി പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
9 December 2014

modi...സംസ്ഥാനങ്ങളില്‍ ഏറ്റവും വിജയകരമായി നടപ്പാക്കിയ പദ്ധതിയായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച കേരള ടൂറിസം പദ്ധതിയെ പ്രശംസകൊണ്ട് മൂടി പ്രധാനമന്ത്രി നരേന്ദ്രമോദി. . പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രിയും മറ്റു മുഖ്യമന്ത്രിമാരും കേരള ടൂറിസത്തെ അഭിനന്ദിച്ചത്.

26 വര്‍ഷം മുമ്പ് ടൂറിസം മാപ്പില്‍ കേരളം ഇല്ലായിരുന്നു. ഗുണനിലവാരമുള്ള ടൂറിസത്തിനാണ് കേരളം പ്രാമുഖ്യം നല്കിയത്. തൊഴില്‍ സൃഷ്ടിക്കാനും സാമ്പത്തിക വളര്‍ച്ചയ്ക്കും പ്രകൃതി സംരക്ഷണത്തിനും സാംസ്‌കാരിക സംരക്ഷണത്തിനും ടൂറിസത്തെ വിനിയോഗിക്കാമെന്നു കേരളം കാട്ടിക്കൊടുത്തുവെന്നും പ്രാദേശികമായി ലഭിക്കാവുന്ന വിഭവങ്ങളുപയോഗിച്ചാണ് പ്രാദേശിക സംരംഭകര്‍ ലോകോത്തര നിലവാരമുള്ള ടൂറിസം കേരളത്തില്‍ ഒരുക്കിയതെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.