മന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടിയെ ധിക്കരിക്കാന്‍ ഗണേഷിനെ പ്രോത്സാഹിപ്പിച്ച ഉമ്മന്‍ചാണ്ടിയും സംഘവും ഇന്ന് അതിന്റെ ഫലം അനുഭവിക്കുന്നുവെന്ന് ബാലകൃഷ്ണപിള്ള

single-img
9 December 2014

06-balakrishna-pillaiമന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടിയെ ധിക്കരിക്കാന്‍ ഗണേഷനെ പ്രോത്സാഹിപ്പിച്ചത് ഉമ്മന്‍ ചാണ്ടിയും സംഘവുമാണെന്നും ഇന്ന് അവര്‍ അതിന്റെ ഫലം അനുഭവിക്കുകയാണെന്നും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള. എന്നാല്‍ പൊതുമരാമത്ത് വകുപ്പില്‍ അഴിമതി നടക്കുന്നതായുള്ള ഗണേഷ് കുമാറിന്റെ ആരോപണം അനുചിതവും മുന്നണി മര്യാദകളുടെ ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ഗണേഷ് പാലക്കാട്ട് ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുമെന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ വിലക്കിയിരുന്നു. ഇന്ന് രാവിലെയും ഗണേഷിനെ ഫോണില്‍ വിളിച്ച് വെളിപ്പെടുത്തല്‍ നടത്തെരുതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതു കേള്‍ക്കാതെ ഗണേഷ് പാര്‍ട്ടിയെയും മുന്നണിയേയും ധിക്കരിച്ചിരിക്കുകയാണെന്നും ഗണേഷിന്റെ കാര്യത്തില്‍ ഇനി എന്തു നടപടി വേണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

പക്ഷേ യുഡിഎഫ് ഗണേഷനെതിരെ ഈ വിഷയത്തില്‍ നടപടിയെടുത്താല്‍ സമാനരീതിയില്‍ മുന്നണി നേതാക്കള്‍ക്ക് എതിരെ സംസാരിച്ച പി.സി ജോര്‍ജ് മുതലായ നേതാക്കള്‍ക്ക് എതിരെയും നടപടിയെടുക്കേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.