സംസ്ഥാന മന്ത്രിമാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അതിഥി സത്കാരത്തിന് ചെലവാക്കിയത് 1 കോടി 45 ലക്ഷം രൂപ

single-img
9 December 2014

Kerala Ministersമുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് വിപ്പ് എന്നിവര്‍ കഴിഞ്ഞ സമ്പത്തിക വര്‍ഷം വിരുന്നു സത്കാരത്തിനായി ചെലവഴിച്ചത് 1,45,35538 രൂപ. ധനമന്ത്രി കെ.എം. മാണിയാണ് അതിഥി സല്‍ക്കാരത്തിനായി ഏറ്റവും അധികം തുക ചെലഴിച്ചത-3,53,084 രൂപ. പഞ്ചായത്ത് മന്ത്രി 3,28,824 രൂപയും ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ 3,22562 രൂപയും ചെലവഴിച്ചിട്ടുണ്ട്.

മറ്റു മന്ത്രിമാര്‍ ചെലവഴിച്ച തുക ചുവടെ: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ -2,99,954, ആര്യാടന്‍ മുഹമ്മദ് -1,12,739, പി.ജെ.ജോസഫ് -1,05,256, അടൂര്‍ പ്രകാശ് -1,12,743, കെ.സി.ജോസഫ് -1,60,766, വി.കെ. ഇബ്രാഹിംകുഞ്ഞ് -1,57,796, പി.കെ.കുഞ്ഞാലിക്കുട്ടി -1,46,831, ഷിബു ബേബി ജോണ്‍ -2,18,223, മഞ്ഞളാംകുഴി അലി -1,28,133, കെ.പി.മോഹനന്‍ -2,40,276, അനൂപ് ജേക്കബ് -2,28,575, സി.എന്‍.ബാലകൃഷ്ണന്‍ -1,22,598, മുന്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍- 76,041, കെ.ബാബു- 1,80,025, പി.കെ. അബ്ദുറബ് -2,00,828, പി.കെ.ജയലക്ഷ്മി-1,85,584, എ.പി.അനില്‍കുമാര്‍ -1,50,857, ചീഫ് വിപ്പ് പി.സി. ജോര്‍ജ് -28,961 രൂപ.