ഭീകരന്‍ ഹാഫീസ് സെയ്ദിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു

single-img
9 December 2014

Hafisമുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരിക്കുന്നവരില്‍ പ്രധാനിയുമായ ഭീകരന്‍ ഹാഫീസ് സെയ്ദിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു.

അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണം എന്താണന്ന് ട്വിറ്റര്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതാകാം ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമെന്ന് കരുതപ്പെടുന്നു. പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയുടെ നേതാവാണ് ഹാഫിസ് സെയ്ദ്. കഴിഞ്ഞ ദിവസം കാശ്മീരിലുണ്ടായ തീവ്രവാദി ആക്രമണങ്ങളില്‍ സെയ്ദ് കമന്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു.