സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഗണേഷ്‌കുമാര്‍; ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസ് അഴിമതി നടത്തിയതിന്റെ തെളിവുമായി ഗണേഷ്‌കുമാര്‍ നിയമസഭയില്‍

single-img
9 December 2014

Ganeshസര്‍ക്കാരിനെതിരെ മുന്‍ മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരെ അഴിമതി ആരോപണവുമായാണ് കെ.ബി ഗണേഷ് കുമാര്‍ രഗഗത്തെത്തിയിരിക്കുന്നത്.

മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്ന് പേര്‍ക്കെതിരെയാണ് ഗണേഷ്‌കുമാര്‍ അഴിമതി ആരോപിച്ചത്. എ. നസിറുദ്ദീന്‍, അബ്ദുള്‍ റാഷിദ്, അബ്ദുള്‍ റഹീം എന്നിവരുടെ പേരാണ് ഗണേഷ് കുമാര്‍ സഭയില്‍ വെളിപ്പെടുത്തിയത്. സഭയില്‍ ഫയല്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു ഗണേഷ് കുമാറിന്റെ ആരോപണം.

മറ്റൊരു മന്ത്രി അഴിമതി നടത്തിയതിന് തെളിവ് തന്റെ കൈവശമുണ്ടെന്നും ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു. ഗണേഷ് കുമാറിന്റെ പെരുമാറ്റം പ്രേതം ആവാഹിച്ചത് പോലെയായിരുന്നുവെന്നാണ് ഇബ്രാഹികുഞ്ഞ് പറഞ്ഞത്.