വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്‌-16 വിജയകരമായി വിക്ഷേപിച്ചു

single-img
8 December 2014

iഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്‌-16 വിജയകരമായി വിക്ഷേപിച്ചു.  ഇന്നലെ പുലര്‍ച്ചെ ഏരിയന്‍ 5 റോക്കറ്റ്‌ ഉപയോഗിച്ചായിരുന്നു വിക്ഷേപണം. പ്രതികൂല കാലാവസ്‌ഥയേത്തുടര്‍ന്ന്‌ രണ്ടുവട്ടം മാറ്റിവച്ച വിക്ഷേപണമാണ്‌ ഇന്നലെ വിജയകരമായി നടത്തിയത്‌. രാജ്യത്തിന്റെ വാര്‍ത്താവിനിമയ മേഖലയില്‍ നിര്‍ണായക കുതിച്ചു ചാട്ടത്തിനു വഴിവയ്‌ക്കുന്നതാണ്‌ ജിസാറ്റ്‌-16 ന്റെ വിക്ഷേപണ വിജയം.  വിക്ഷേപണം വിജയകരമാക്കാന്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ശാസ്‌ത്രജ്‌ഞരെയും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചു.