ഹോട്ടലില്‍ ഇരുന്ന് കുട്ടികള്‍ക്ക് മുലയൂട്ടരുതെന്നു നിര്‍ദ്ദേശിച്ച ഹോട്ടലുകാര്‍ക്ക് മുന്നില്‍ അമ്മമാര്‍ കുട്ടികള്‍ക്ക് പരസ്യമായി മുലയൂട്ടി പ്രതിഷേധിച്ചു

single-img
8 December 2014

Free-to-Feedലണ്ടനിലെ മെയ്‌ഫെയറിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്ലാരിഡ്ജസില്‍ പരസ്യമായി ഇരുന്ന് മുലയൂട്ടരുതെന്ന് നിര്‍ദ്ദേശിച്ച ഹോട്ടലുകാര്‍ക്ക് മറുപടിയുമായി ഹോട്ടലിന്റെ പരിസരത്ത് 25ഓളം അമ്മമാര്‍ ഒത്ത് ചേര്‍ന്ന് പരസ്യമായി മുലയൂട്ടി.

ഹോട്ടലിന്റെ ഹാളിലിരുന്ന ലൂയിസ് ബണ്‍സ് എന്ന 35കാരി തന്റെ കുഞ്ഞിന് മുലകൊടുക്കുമ്പോഴാണ് മാനേജര്‍മാരില്‍ ഒരാള്‍ അത് തടഞ്ഞത്. പരസ്യമായി മുലയൂട്ടരുത്, ഒരു തുണിയെടുത്ത് മറക്കണം എന്നിങ്ങനെ നിര്‍ദ്ദേശം നല്‍കിയായിരുന്ന തടയല്‍. സംഭവം വാര്‍ത്തയായതോടെയാണ് പ്രതിഷേധവുമായി സ്്ത്രീ സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു.

ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയിട്ടുള്ള തുല്ല്യനീതി നിയമത്തിന് എതിരായ നീക്കമാണിതെന്ന് അമ്മമാര്‍ പറഞ്ഞുകൊണ്ടായിരുന്നു സദാചാര പോലീസ് ചമഞ്ഞ ഹോട്ടലുകാര്‍ക്ക് മറുപടി നല്‍കിയത്. ഫ്രീ ടു ഫീഡ് എന്ന മുദ്രാവാക്യം ഉയര്‍ത്തി ഉച്ചക്ക് രണ്ട് മണിയോടെയാണ് സ്ത്രീകള്‍ കൂട്ടമായി ഹോട്ടലിന്റെ പരിസരത്ത് എത്തിയാണ് മുലകൊടുത്തത്. കുഞ്ഞിന് വിശക്കുമ്പോള്‍, അത് എവിടെ വച്ചാണെങ്കിലും മുലപ്പാല്‍ ലഭിക്കാനുള്ള അവകാശം ഉണ്ട് എന്നും അവര്‍ പറഞ്ഞു.