മലയാളം മര്യാദയ്ക്ക് പറയാനറിയാത്ത ഹനുമാന്‍ സേനാ പ്രവര്‍ത്തകരെക്കാള്‍ ഭേദം സാധാരണ കുരങ്ങന്‍മാരാണെന്ന് ടിഎന്‍ സീമ എം.പി

single-img
8 December 2014

DR-seemaമലയാളം മര്യാദയ്ക്ക് പറയാനറിയാത്ത ഹനുമാന്‍ സേനാ പ്രവര്‍ത്തകരെക്കാള്‍ ഭേദം സാധാരണ കുരങ്ങന്‍മാരാണെന്ന് ടിഎന്‍ സീമ എം.പി. ചുംബനസമരത്തിനെത്തിയവരെ അക്രമിച്ച ഹനുമാന്‍ സേനയുടെ പേരില്‍ മലയാളം മര്യാദയ്ക്ക് പറയാനറിയാത്തയാള്‍ ചാനലില്‍ അസംബന്ധം പറയുന്നത് കേട്ടാല്‍ കുരങ്ങന്മാര്‍ക്ക് പോലും അപമാനം തോന്നുമെന്നും സീമ ഫേസ്ബുക്കിലൂടെ പറഞ്ഞു.

ബി.ജെ.പി സര്‍ക്കാരിന്റെ തണലില്‍ ജനാധിപത്യ ബോധവും വിവരവുമില്ലാത്ത ഒരു കൂട്ടം ആളുകള്‍ എന്തു തെമ്മാടിത്തവും കാണിക്കാനുള്ള ഹുങ്കുമായി ഇറങ്ങിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ചുംബന സമരത്തില്‍ പങ്കെടുത്ത ദീദി ദാമോദരനടക്കമുള്ളവരെ ആക്രമിച്ച സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കേസെടുക്കണമെന്ന് സീമ ആവശ്യപ്പെട്ടു.