കൊച്ചി അന്താരാഷ്ട്ര ഹാഫ് മാരത്തണ്‍: ബര്‍ണാഡ് കിപ്യേഗോയും, ഹെല കിപ്‌റോപ്പും ജേതാക്കൾ

single-img
7 December 2014

koരണ്ടാമത് കൊച്ചി അന്താരാഷ്ട്ര ഹാഫ് മാരത്തണ്‍ പുരുഷ വിഭാഗത്തില്‍ കെനിയയുടെ ബര്‍ണാഡ് കിപ്യേഗോയും വനിതാ വിഭാഗത്തില്‍ ഹെല കിപ്‌റോപ്പും ജേതാക്കളായി.ഇന്ത്യന്‍ താരങ്ങളുടെ വനിതാ വിഭാഗത്തില്‍ ഒ പി ജയ്ഷ ഒന്നാം സ്ഥാനത്തെത്തി.

 
ദേശീയ താരം പ്രീജ ശ്രീധരന് ഓട്ടം പൂര്‍ത്തിയാക്കാനായില്ല. മത്സരം രാവിലെ 6.15 ന് മറൈന്‍ഡ്രൈവില്‍ ഇവന്റ് അംബാസഡര്‍ മോഹന്‍ലാല്‍ ഫ് ളാഗ്ഓഫ് ചെയ്തു. കേരള പോലീസ്, ഇന്ത്യന്‍ നേവി, എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, കസ്റ്റംസ്, റെയില്‍വേ വകുപ്പുകളിലെ ഉദ്യോഗസ്ഥരും മത്സരത്തിൽ പങ്കെടുത്തു . കേരള പോലീസില്‍ നിന്ന് 100 ഓളം പേരാണ് മത്സരത്തില്‍ പങ്കെടുത്തത്.