മദ്യനയത്തില്‍ മാറ്റങ്ങളുണ്ടെങ്കില്‍ അത് യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് സുധീരന്‍

single-img
6 December 2014

sudheeran-president-new-1__smallമദ്യനയത്തില്‍ മാറ്റം വരുന്നത് സംബന്ധിച്ച് യുഡിഎഫിലും കോണ്‍ഗ്രസിലും ചര്‍ച്ച ചെയ്യുമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. ജനപക്ഷയാത്രയോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്യുന്നതാവും ഉചിതമെന്നും 15ന് ചേരുന്ന യുഡിഎഫ് യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തില്‍ മാറ്റം വരുത്തേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. പ്രായോഗിക നയമാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. ഏകപക്ഷീയമായി താന്‍ തീരുമാനങ്ങളെടുത്തിട്ടില്ല. സ്വന്തം പ്രതിച്ഛായ മോശമാവാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.