മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്നും ചോര്‍ന്ന വാതകം പുറത്തേക്ക് വ്യാപിക്കാതെ സ്വന്തം കൈകൊണ്ട് പൊത്തിപിടിച്ച് റോബര്‍ട്ട് തടഞ്ഞു

single-img
6 December 2014

RObertകുമ്പളക്കടുത്ത് ഷിറിയയില്‍ വ്യാഴാഴ്ച അര്‍ധ രാത്രിയുണ്ടായ ടാങ്കര്‍ അപകടം വന്‍ ദുരന്തത്തിലേക്ക് വഴിമാറാതെ നാടിനെ രക്ഷിക്കാന്‍ റോബര്‍ട്ട് ഇറങ്ങിയത് തന്റെ ജീവന്‍ പണയം വെച്ച്. മറിഞ്ഞ ടാങ്കറിനുള്ളില്‍ നിന്നും പുറത്തേക്ക് ചീറ്റിയ വാതകം സ്വന്തം കൈകൊണ്ട് പൊത്തിപ്പിടിച്ച് തടഞ്ഞാണ് റോബര്‍ട്ട് നാടിനെ അപകടത്തില്‍ നിന്നും രക്ഷിച്ചത്. ഇടതുകൈ പൊള്ളിവീര്‍ത്തിട്ടും മരണത്തെ മുന്നില്‍ കണ്ടിട്ടും മറ്റൊന്നും ആലോചിക്കാതെ അയാള്‍ വാതകം പുറത്തേക്ക് വ്യാപിക്കാതിരിക്കാന്‍ സകല ശക്തിയും പ്രയോഗിച്ച് വാല്‍വിന്റെ വായ മൂടിപ്പിടിക്കുകയായിരുന്നു.

മറിഞ്ഞ ടാങ്കറിന്റെ െ്രെഡവര്‍ തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ റോബര്‍ട്ടിന്റെ മനക്കരുത്തില്ലായിരുന്നുവെങ്കില്‍ ടാങ്കര്‍ അപകടത്തിന്റെ വരുംഫലം മറെ്ാന്നായേനെ.സമീപത്തെ പെട്രോള്‍ ബങ്ക് ജീവനക്കാരാണ് മറിഞ്ഞ ടാങ്കറിനകത്തുപെട്ട െ്രെഡവറെയും ക്‌ളീനറെയും രക്ഷിച്ചത്. ടാങ്കര്‍ കുഴിയിലേക്ക് മറിയുന്നതിനിടെ മരക്കൊമ്പില്‍ തട്ടി ടാങ്കറിന്റെ എം സീല്‍ അടര്‍ന്നതുകാരണം ശക്തിയോടെ വാതകം പുറത്തേക്ക് വമിച്ചു തുടങ്ങിയത് റോബര്‍ട്ട് അപേ്ാഴാണ് ശ്രദ്ധിച്ചത്.

പിന്നെയൊന്നും ആലോചിക്കാതെ തന്റെ ശരീരത്തുള്ള പരിക്കുകളും വകവയ്ക്കാതെ ഏറെ നേരം റോബര്‍ട്ട് വാല്‍വ് അടച്ചു പിടിച്ചു. കൈയില്‍ ഒരു കൈയുറപോലും ഇല്ലാതെയാണ് റോബര്‍ട്ട് അത് ചെയ്തത്. കുറച്ചു സമയത്തിനു ശേഷം ഫയര്‍ഫോഴ്‌സ് എത്തി വെള്ളം ചീറ്റി വാതക പ്രവാഹത്തിന്റെ ശക്തികുറച്ചപ്പോഴേക്കും റോബര്‍ട്ട് അവശനിലയിലായിരുന്നു. അപ്പോള്‍തന്നെ റോബര്‍ട്ടിനെ കുമ്പളയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

ലോറി മറിഞ്ഞ് വാതകം ചോര്‍ന്നയുടന്‍ തീപിടിത്തം ഭയന്ന് െ്രെഡവറും ക്‌ളീനറും ഓടിരക്ഷപ്പെട്ടിരുന്നെങ്കില്‍ സ്ഥതി തീര്‍ച്ചയായും മറെറ്ാന്നാകുമായിരുന്നു. കാരണം അപകടമുണ്ടായ സ്ഥലത്തുനിന്ന് 10 മീറ്റര്‍ മാത്രം അലത്തിലായിരുന്നു അവിടുത്തെ പെട്രോള്‍ പമ്പ്.