ശമ്പളം ഇല്ല; ആലപ്പുഴയും കോഴിക്കോട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൂട്ട അവധിയില്‍; ശബരിമല സീസണ്‍ പ്രമാണിച്ച് ചേര്‍ത്തലയില്‍ ജീവനക്കാര്‍ ജോലിക്കെത്തും

single-img
6 December 2014

ksrtcആലപ്പുഴയിലും കോഴിക്കോട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കൂട്ട അവധിയെടുത്തു. ഒരു വിഭാഗം ജീവനക്കാരാണ് ആലപ്പുഴ ജില്ലയിലെ വിവിധ ഡിപ്പോകളില്‍ കൂട്ട അവധി എടുത്തത്. കോഴിക്കോടും സമാന രീതിയില്‍ ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ഡിപ്പോ ഒഴികെ മറ്റെല്ലാ ഡിപ്പോകളിലും ജീവനക്കാര്‍ അവധി എടുത്തിട്ടുണ്ട്. ഭൂരിഭാഗം സര്‍വീസുകളെയും ഇതു ബാധിക്കും. ചെങ്ങന്നൂരില്‍ നിന്നുമാണ് ശബരിമലയിലേക്ക് ചെയിന്‍ സര്‍വീസ് നടക്കുന്നത്. ചെങ്ങന്നൂര്‍ ഡിപ്പോയില്‍ ജീവനക്കാര്‍ അവധിയെടുക്കാത്തതിനാല്‍ പമ്പാ സര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കും.