മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ പ്രമേയം പാസ്സാക്കി

single-img
5 December 2014

mമുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ പ്രമേയം പാസ്സാക്കി. ബേബി ഡാം അറ്റകുറ്റപ്പണി നടത്തിയ ശേഷം ജലനിരപ്പ് നിലവിലുള്ള 142 അടിയില്‍നിന്ന് 152 അടിയായി ഉയര്‍ത്താമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതാണ്. ഇത് നിറവേറ്റാന്‍ കേരളം തയ്യാറാവണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

 
ജലനിരപ്പ് ഉയര്‍ത്തുന്നതിനെതിരെ കേരളം മുന്നോട്ടുവെക്കുന്ന തടസ്സവാദങ്ങള്‍ പ്രമേയം തള്ളിക്കളഞ്ഞു. അതേസമയം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടിനനുകൂലമായി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെ കേരളം നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.