പോപ്പ് സ്റ്റാർ സൈയുടെ ‘ഗന്നം സ്റ്റൈൽ’ യൂട്യുബിന്റെ ‘വ്യൂ കൗണ്ടർ’ പരിധി കടന്നു

single-img
5 December 2014

gaലോകത്തെ ഇളക്കിമറിച്ച ദക്ഷിണ കൊറിയൻ പോപ്പ് സ്റ്റാർ സൈയുടെ മ്യൂസിക് വീഡിയോ ‘ഗന്നം സ്റ്റൈൽ’  യൂട്യുബിന്റെ ‘വ്യൂ കൗണ്ടർ’ പരിധിയായ 2,147,483,647 ഉം കഴിഞ്ഞ്  മുന്നേറുന്നു . ഇതേതുടർന്ന് യൂട്യൂബ് അധികൃതർ വ്യൂ കൗണ്ടർ പരിധി 32 ബിറ്റിൽ നിന്ന് 64 ബിറ്റായി ഉയർത്തി. ഒരിക്കലും ഒരു വീഡിയോയ്ക്ക് ഇത്രയും അധികം കാഴ്ചക്കാർ ഉണ്ടാകുമെന്ന് വിചാരിച്ചില്ലെന്നും സൈ അത് തിരുത്തിക്കുറിച്ചെന്നുമാണ് യൂട്യൂബ് വക്താവ് ഗൂഗിൾ പ്ലസിൽ കുറിച്ചത്.