നീതിയുടെ പ്രകാശഗോപുരമാണ്​ വിടവാങ്ങിയതെന്ന്​ ആഭ്യന്തര മന്ത്രി രമേശ്​ ചെന്നിത്തല

single-img
5 December 2014

rനീതിയുടെ പ്രകാശഗോപുരമാണ്​ വിടവാങ്ങിയതെന്ന്​ ആഭ്യന്തര മന്ത്രി രമേശ്​ ചെന്നിത്തല പറഞ്ഞു . സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടുമ്പോള്‍ ഭരണാധികാരികളുടെ മുമ്പില്‍ വസ്തുതകള്‍ ശരിയായി അവതരിപ്പിച്ച്​ പരിഹരിക്കാന്‍ കൃഷ്ണയ്യര്‍ക്ക്‌ ക‍ഴിഞ്ഞുവെന്നും ചെന്നിത്തല അനുസ്മരിച്ചു.

വേദനയോടെ മാത്രമേ കേരളീയ സമൂഹത്തിനും നീതിന്യായവ്യവസ്ഥയില്‍ താല്‍പര്യമുള്ളവര്‍ക്കും അദ്ദേഹത്തിന്റെ വേര്‍പാടിനെ കാണാനാവൂമെന്ന്​ സി.പി.എം പിബി അംഗം എം.എ ബേബി അനുസ്മരിച്ചു. എല്ലാ സാമൂഹിക പ്രശ്നങ്ങളിലും കൃഷ്ണയ്യര്‍ പ്രതികരിച്ചിരുവെന്ന്​ കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരിച്ചു. പ്രശ്നങ്ങളില്‍ അദ്ദേഹത്തിന്റെ പ്രതികരണത്തിനായി രാജ്യം കാതോര്‍ത്തുവെന്നും കോടിയേരി പറഞ്ഞു.

 
നീതിന്യായ വ്യവസ്ഥയില്‍ മാത്രമല്ല രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായക പങ്ക്​ വഹിച്ച വ്യക്തിയായിരുന്നു കൃഷ്ണയ്യരെന്ന്​ എ.കെ ആന്റണി പറഞ്ഞു. രാജ്യത്തെ ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനത്തിന്​ കനത്ത നഷ്ടമാണ്​ കൃഷണയ്യരുടെ മരണമെന്ന്​ വി.എസ്​ അച്യുതാനന്ദന്‍ അനുസ്മരിച്ചു.