നാളെ മുതല്‍ ടോപ്പ്അപ്പ് ചെയ്യുന്നവര്‍ക്ക് ബി.എസ്.എന്‍.എല്‍ വക സൗജന്യ 3ജി ഇന്റര്‍നെറ്റ്

single-img
5 December 2014

BSNLഡിസംബര്‍ 6 മുതല്‍ ബി.എസ്.എന്‍.എല്‍ വക ഉപഭോക്താക്കള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്.100, 200 തുകകള്‍ക്ക് ടോപ്പപ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ സൗജന്യം ലഭിക്കുക.

രാജ്യത്തെ ഏറ്റവും വലിയ 3ജി നെറ്റ്‌വര്‍ക്കായ ബി.എസ്.എന്‍.എല്ലിന്റെ സേവനം തിരഞ്ഞെടുത്തതിനാണ് ഡേറ്റാ സൗജന്യം നല്കുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 50 എം.ബി 3ജി ഡാറ്റയാണ് സൗജന്യമായി ലഭിക്കുക. ഡിസംബര്‍ 6 മുതല്‍ 100, 200 തുകകള്‍ക്ക് റീചാര്‍ജ് ചെയ്യുന്ന എല്ലാ പ്ലാന്‍ ഉപഭോക്താക്കള്ക്കും മുപ്പത് ദിവസത്തെ വാലിഡിറ്റിയുള്ള 50 എം.ബി 3ജി ഡേറ്റ ക്രെഡിറ്റാകും.

എന്നാല്‍ ഡേറ്റാ ഓഫര്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് ഈ സൗജന്യം ലഭിക്കില്ല. 200, 500, 1000 തുടങ്ങിയ തുകകള്‍ക്ക് ഫുള്‍ ടോക്‌ടൈമും ആജീവനാന്തം ലഭിക്കുമെന്നും ബി.എസ്.എന്‍.എല്‍ അറിയിച്ചു.