വിവാഹഘോഷയാത്ര കാണാൻ നിന്നവർക്ക് ക്ഷണക്കത്തിനൊപ്പം പണവും നൽകി

single-img
5 December 2014

cash-marriageബീജിംഗ്: വിവാഹഘോഷയാത്ര കാണാൻ റോഡിന് ഇരുവശവും നിന്നവർക്ക് ക്ഷണക്കത്തിനൊപ്പം പണവും നൽകി. കഴിഞ്ഞ ദിവസം ചൈനയിലെ ഗുവാങ് ഡോംഗ് പ്രവിശ്യയിലായിരുന്നു സംഭവം നടന്നത്. വിവാഹ സംഘത്തിൽപ്പെട്ട് കുറെ യുവാക്കൾ തങ്ങളുടെ കൈയിലുള്ള വിവാഹക്ഷണക്കത്തുകൾ ഘോഷയാത്ര കാണാൻ നിന്നവർക്ക് നൽകുകയായിരുന്നു.

ക്ഷണക്കത്തുകൾക്കൊപ്പം നൂറു യൻ മുതൽ ആയിരം യൻ വരെയുള്ള കറൻസി നോട്ടുകൾ ഉണ്ടായിരുന്നു.  ക്ഷണക്കത്തുകകളിൽ പണംനൽകുന്നത് ചൈനയിൽ പതിവാണ്. പക്ഷേ, ഇത്രയും തുക ഉണ്ടാവാറില്ലെന്ന് പറയപ്പെടുന്നു.

ബിസിനസിലൂടെ  കോടീശ്വരനായ യുവാവ് തനിക്കും ഭാര്യയ്ക്കും ജനങ്ങളുടെ അനുഗ്രഹം ലഭിക്കാനായാണ് ഇങ്ങനെ ഒരു വഴി തിരഞ്ഞെടുത്തതെന്ന് പറയുന്നു. ഒരുകോടിരൂപയോളം ഇങ്ങനെ സമ്മാനം നൽകാൻ വേണ്ടി ചെലവായത്.

കൂടാതെ സമ്മാനം നൽകാനായി പ്രത്യേക സംഘത്തേയും വരൻ നിയോഗിച്ചിരുന്നു. ഘോഷയാത്രകാണാൻ നിന്നവർക്കും വഴിപോക്കർക്കും ഇവർ കവറുകൾ നൽകുകയുണ്ടായി.