കലോത്സവ വേദിയില്‍ അമിത വേഗതയില്‍ ബൈക്കുകളോടിച്ച് വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്ത യുവാക്കളെ പോലീസ് പിടികൂടി

single-img
5 December 2014

Bikeമലപ്പുറത്ത് ഉപജില്ല കലോത്സവ വേദിക്കരികില്‍ വിദ്യാര്‍ത്ഥികളെ ശല്യംചെയ്തു അമിത വേഗതയിലും വലിയ ശബ്ദത്തിലും ബൈക്കുകളോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ പോലീസ് പിടികൂടി.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയോടെ കലോത്സവത്തില്‍ ഭക്ഷണവിതരണം നടത്തുന്ന ഉദിനിക്കര എ.ജെ.ബി സ്‌കൂളിന് സമീപത്താണ് സംഭവം നടന്നത്. അത്യാവശ്യ വാഹനങ്ങള്‍ മാത്രം കടത്തി വിട്ടിരുന്ന ഇതുവഴി മുന്ന് ബൈക്കിലെത്തിയ യുവാക്കള്‍ ബൈക്കോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കലോത്സവവേദിയില്‍ കൂടിനിന്ന പെണ്‍കുട്ടികളെ ഇവര്‍ ശല്യം ചെയ്യുകയും ചെയ്തു.

ബൈക്ക് തടഞ്ഞ സ്റ്റുഡന്‍സ് പോലീസ് കേഡറ്റിനെ തള്ളിമാറ്റിയാണ് യുവാക്കള്‍ പ്രകടനം നടത്തിയത്. സ്റ്റുഡന്റ്‌സ് പോലീസും കുട്ടികളും അധ്യാപകരും ഇവരെതടഞ്ഞുവെയ്ക്കുകയും അവര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് യുവാക്കളേയും ബൈക്കുകളും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.