പി.എസ്.സി എറണാകുളം ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും

single-img
4 December 2014

pscകേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ എറണാകുളം ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. ഗവര്‍ണര്‍ പി. സദാശിവമാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. 220 ഉദ്യോഗാര്‍ഥികള്‍ക്ക് ഒരേസമയം പരീക്ഷയില്‍ പങ്കെടുക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. പിഎസ്‌സിയുടെ മൂന്നാമത്തെ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രമാണിത്. തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ 246 പേര്‍ക്കും പത്തനംതിട്ടയില്‍ 110 പേര്‍ക്കും പരീക്ഷയില്‍ പങ്കെടുക്കാനുള്ള സൗകര്യമുണ്ട്. അടുത്ത പരീക്ഷാകേന്ദ്രം കോഴിക്കോട് തുറക്കും.