മുല്ലപ്പെരിയാര്‍:സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനായി എന്‍.എസ്‌.ജി സംഘം മുല്ലപ്പെരിയാറിലെത്തി

single-img
4 December 2014

dമുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഉള്‍പ്പെടെയുള്ള സ്‌ഥലങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനായി എന്‍.എസ്‌.ജിയുടെ നാലംഗസംഘം ഇന്നലെ മുല്ലപ്പെരിയാറിലെത്തി.അണക്കെട്ടില്‍ തീവ്രവാദി ആക്രമണം ഉണ്ടായാല്‍ എങ്ങനെ നേരിടണമെന്നതു സംബന്ധിച്ച്‌ 2012-ല്‍ സംഘം പദ്ധതി തയാറാക്കിയിരുന്നു.

 
രണ്ടുവര്‍ഷത്തിനുശേഷം ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ വിലയിരുത്തുകയായിരുന്നു ഇന്നലത്തെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ചൊവാഴ്‌ചയാണു സംഘം തേക്കടിയിലെത്തിയത്‌. എന്നാല്‍ മതിയായ രേഖകള്‍ ഹാജരാക്കാതിരുന്നതിനാല്‍ വനാന്തര്‍ ഭാഗത്തേയ്‌ക്കുള്ള യാത്ര വനം വകുപ്പ്‌ നിഷേധിച്ചിരുന്നു.