മാഹിയില്‍ ഇനി മദ്യപിച്ചു വീണാല്‍ കേസെടുക്കും

single-img
4 December 2014

MAHE_LIQUORഇനിമുതല്‍ മാഹിയില്‍ മദ്യപിച്ച് ലക്കുകെട്ട് വീണ് കിടക്കുന്നവര്‍ശക്കതിരെ പോലീസ് കേസ്ചാര്‍ജ്ജ് ചെയ്യും. മദ്യവ്യാപാരവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഉടമകളുമായി ചര്‍ച്ച ചെയ്യാന്‍ മാഹി റീജണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ് മംഗലാട്ടിന്റെ സാന്നിധ്യത്തില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. മദ്യപിച്ച് വീഴുന്നവരെ പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് ഇവരുടെ പേരില്‍ മാഹി പോലീസ് കേസെടുക്കുന്നത്.

മാത്രമല്ല പൊതുഅവധി ദിനങ്ങളില്‍ മാഹിയില്‍ മദ്യവില്പന നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. കേരളത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള െ്രെഡഡേ മാഹിയിലും ബാധകമാക്കണമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം ആര്‍.എ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും യോഗത്തില്‍ തീരുമാനമായി.