പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലീഗിന്റെ 25 ലക്ഷം; ലീഗിനെ അഭിനന്ദിച്ച് മോഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്

single-img
4 December 2014

Modiപ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുസ്ലീം ലീഗ് 25 ലക്ഷം രൂപ സംഭാവന ചെയ്തു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് അധ്യക്ഷനും എം.പിയുമായ ഇ. അഹമ്മദും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുമാണ് പ്രധാനമന്ത്രിക്ക് തുക കൈമാറിയത്.

മുസ്ലീംലീഗിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഫോട്ടോയടക്കമുള്ളതാണ് മോഡിയുടെ പോസ്റ്റ്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് ലീഗ് പിന്തുണ പ്രഖ്യാപിച്ചിട്ടിണ്ടെന്നും മോഡി പോസ്റ്റില്‍ പറയുന്നു.