മഹാരാഷ്ട്രയിൽ ബി.ജെ.പിയും ശിവസേനയും ഒരുമിച്ചു

single-img
4 December 2014

fമഹാരാഷ്ട്രയിൽ മന്ത്രിസഭയിൽ ശിവസേന അംഗങ്ങളെ ഉൾപ്പെടുത്തുമെന്നും ഭാവിയിൽ ഇരു പാർട്ടികളും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് പറഞ്ഞു.
ഏറെ ചർച്ചകൾക്കൊടുവിൽ ഇരുപാർട്ടികളും യോജിച്ച് പ്രവർത്തിക്കാൻ ദിവസങ്ങൾക്ക് മുൻപുതന്നെ ധാരണയായെങ്കിലും വ്യാഴാഴ്ചയാണ് ഔദ്യോഗിക അറിയിപ്പുണ്ടായത്.

 

 
മാദ്ധ്യമങ്ങളെ ഇക്കാര്യം അറിയിക്കുമ്പോൾ ബി.ജെ.പിയിലെയും ശിവസേനയിലെയും നേതാക്കൾ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.സർക്കാരിന്റെ ഭാഗമാകുന്ന ശിവസേനയ്ക്ക് അഞ്ച് പേർക്ക് കാബിനറ്റ് റാങ്ക് ഉൾപ്പെടെ 12 മന്ത്രി സ്ഥാനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മന്ത്രിമാർ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. വകുപ്പുകൾക്കും ഏകദേശ ധാരണയായി എന്ന് ആണ് അറിയുന്നത് .