മദ്യനയത്തില്‍ തിരുത്തലുകള്‍ വരുത്തുമെന്ന് ഉമ്മന്‍ചാണ്ടി; വെള്ളം ചേര്‍ക്കാന്‍ പറ്റില്ലെന്ന് സുധീരന്‍

single-img
4 December 2014

OOmmen Sudheeraമദ്യ നയം പ്രഖ്യാപിച്ച മുഖ്യമന്ത്രി തന്നെ പ്രായോഗിക തിരുത്തലുകള്‍ വരുത്തുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചതിനെതിരേ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ പരസ്യമായി രംഗത്തെത്തി. നയത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ട സാഹചര്യമില്ലെന്നും യുഡിഎഫ് ചേര്‍ന്നാണ് മദ്യനയം രൂപീകരിച്ചതെന്നും സുധീരന്‍ പറഞ്ഞു.

കൊല്ലത്ത് ജനപക്ഷയാത്രയ്ക്കിടെ മാധ്യമങ്ങളെ കണ്ട സുധീരന്‍ മദ്യനയം പുനപരിശോധിക്കേണ്ടതില്ലെന്നും ഒറ്റരാത്രി കൊണ്ട് രൂപപ്പെട്ടതല്ല നയമെന്നും അദ്ദേഹം വ്യക്തമാക്കി. കെ. കരുണാകരന്റെ കാലത്തുമുതല്‍ മദ്യനയത്തെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചതാണെന്നും മധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഭൂപരിഷ്‌ക്കരണം നടപ്പാക്കിയപ്പോള്‍ ഒരു വിഭാഗത്തിന് നഷ്ടംഉണ്ടായതുപോലെ നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് സാമൂഹിക നന്മ ലക്ഷ്യംവച്ചെടുക്കുന്ന ഏതു തീരുമാനവും നഷ്ടം ഉണ്ടാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സമൂഹത്തില്‍ പരിവര്‍ത്തനം കൊണ്ടുവരുന്ന തീരുമാനത്തില്‍ നിന്ന് പിറകിലേക്ക് പോകാന്‍ കഴിയില്ലെന്നും മദ്യനയത്തിലെ കോടതി വിധികള്‍ക്കെതിരെ നിയമപോരാട്ടം വേണ്ടിവരുമെന്നും സുധീരന്‍ പറഞ്ഞു.

അതിനിടെ ഞായറാഴ്ചകളിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ ഡൊമിനിക് പ്രസന്റേഷന്‍ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചത് വാര്‍ത്തയായതോടെ അദ്ദേഹം സബ്മിഷന്‍ പിന്‍വലിച്ചു.