ബസിൽ സ്ത്രീകളെ തോണ്ടാൻ കയറുന്നവർ ഇനി മുതൽ ഗ്ലാസ്സിൽ തോണ്ടി നിർവൃതിയടയേണ്ടി വരും

single-img
4 December 2014

doorസിറ്റി ബസിൽ സ്ത്രീകൾക്കെതിരെ ഉള്ള അതിക്രമം തടയുന്നതിന് പുതിയ വഴിയുമായി ഹൈദ്രബാദ് ട്രാസ്പോർട്ട് കോർപ്പറേഷൻ. ട്രാസ്പോർട്ട് അധികൃതർ ബസിലെ യാത്രക്കാരായ സ്ത്രീകളേയും പുരുഷന്മാരേയും തമ്മിൽ ഗ്ലാസ്സ് സ്ലൈഡർ ഡോർ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്.  സ്ലൈഡർ നീക്കിയാൽ മാത്രമേ സ്ത്രീകളുടെ ഭാഗത്തേക്ക് പുരുഷന്മാർക്ക് ചെല്ലാൻ സാധിക്കൂ.

കൂടാതെ സ്ത്രീകളുടെ ഭാഗത്തേക്ക് പുരുഷന്മാരെ കടത്തി വിടുകയുമില്ല. ഗ്ലാസ്സ് സ്ലൈഡർ ഡോർ ഉപയോഗിച്ച് വേർതിരിച്ചിരിക്കുന്നത് കാരണം തങ്ങൾ യാത്ര ചെയ്യാൻ സുരക്ഷിതത്വം തോന്നുന്നതായി സ്ത്രീക്കൾ പറയുന്നു. ഇപ്പോൾ പരീക്ഷണാർത്ഥം ചുരുക്കം ചില ബസുകളിൽ മാത്രമാണ് ഗ്ലാസ്സ് സ്ലൈഡർ ഡോറുകൾ ഹൈദ്രബാദ് ട്രാസ്പോർട്ട് കോർപ്പറേഷൻ ഘടിപ്പിച്ചിട്ടുള്ളത്.