വീരമൃത്യുവരിച്ച ജവാന്മാരുടെ ചോരപുരണ്ട യൂണിഫോമുകളെ ആശുപത്രി അധികൃതർ ചവറു പാട്ടയിൽ തള്ളി

single-img
4 December 2014

deadjawansഛത്തീസ്‌ഗഢ്: നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാന്മാരുടെ ചോരപുരണ്ട യൂണിഫോമും ഷൂസുകളും ചവറു പാട്ടയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം സുക്മയിൽ നടന്ന നെക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ യൂണിഫോമും ഷൂസുകളും ഹോസ്പിറ്റൽ പരിസരത്തെ ചവറു കൂനയിൽ നിന്നും കണ്ടെടുത്തത്.  പോസ്റ്റുമാർട്ടം നടത്താൻ വേണ്ടി ഡോക്ടർമാർ ബ്ലെയിഡ് ഉപയോഗിച്ച് കീറിയ യൂണിഫോമുകളെ ഒടുവിൽ ചവറുപാട്ടയിൽ തള്ളിയതായിരിക്കുമെന്ന് സി.ആർ.പി.എഫ് അധികൃതർ പറഞ്ഞു. യഥാർഥത്തിൽ ഇവ പോലീസിന് കൈമാറേണ്ടവയാണ്.

പോസ്റ്റുമാർട്ടത്തിന് ശേഷം മരണപ്പെട്ട ആളുടെ ബന്ധുക്കളോ ഉറ്റവരോ ആണ് മൃതദേഹത്തിന്റെ വസ്ത്രങ്ങൾ വാങ്ങേണ്ടതെന്നും. ജവാന്മാരുടെ യൂണിഫോമും ഷൂസുകളും വാങ്ങാൻ അധികൃതർ എത്താത്തതിനാലാണ് അവ ചവറു കൂനയിൽ തള്ളിയതെന്നാണ് ആശുപത്രിക്കാരുടെ പക്ഷം.

എന്തായാലും സംഭവം വിവാദമായിട്ടുണ്ട്. രാഷ്ട്രീയ നേട്ടത്തിനായി പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുന്നതായി അരോപണം ഉയർന്നിട്ടുണ്ട്.