ജ്യോതിഷത്തിന് മുന്നില്‍ ശാസ്ത്രം വെറും ശിശുവാണെന്ന് ലോക്‌സഭ എം.പി

single-img
4 December 2014

Ramesh-Pokhriyal

ജ്യോതിഷത്തിന് മുമ്പില്‍ ശാസ്ത്രം വെറും ശിശുവാണെന്ന് ബിജെപി എംപി രമേശ് പൊഖ്‌രിയല്‍. ശാസ്ത്രത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവന ഇന്നലെ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയിലാണ് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി കൂടിയായിരുന്ന രമേശ് പൊഖ്‌രിയലില്‍ നിന്നുണ്ടായത്.

ആര്‍ക്കിടെക്ചര്‍, ആസൂത്രണ കാര്യങ്ങളില്‍ സ്‌കൂളുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലിന്റെ ചര്‍ച്ചയ്ക്കിടയിലാണ് രമേശ് പൊഖ്‌രിയല്‍ ജ്യോതിഷത്തെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയത്. നമ്മള്‍ ഇപ്പോഴാണ് ആണവ പരിശോധനകളെ കുറിച്ച് സംസാരിക്കുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ഡ മഹര്‍ഷി ആണവ പരീക്ഷണങ്ങള്‍ നടത്തിയിരുന്നുവെന്നും പൗരാണിക ജ്യോതിഷികളുടെ മുമ്പില്‍ മറ്റ് ശാസ്ത്രങ്ങള്‍ വെറും ശിശുവാണെന്നുമായിരുന്നു മുന്‍മുഖ്യമന്ത്രിയുടെ വാദം. ലോകത്തില്‍ ഒന്നാംസ്ഥാനത്ത് നിക്കുന്ന ശാസ്ത്രമാണ് ജ്യോതിഷമെന്നു പറയാനും അദ്ദേഹം മറന്നില്ല.

പ്രസ്താവനയില്‍ പ്രകോപിതരായ ഇടത്, കോണ്‍ഗ്രസ്, തൃണമൂല്‍ എംപിമാര്‍ പ്രതിഷേധിച്ചു.