ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ വിടവാങ്ങി

single-img
4 December 2014

V.R.Krishna_Iyerജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അന്തരിച്ചു. അന്ത്യം എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അല്‍പ്പംമുമ്പ്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

1915 നവംബര്‍ 15ന് ജനിച്ച വൈദ്യനാഥപുരം രാമയ്യര്‍ കൃഷ്ണയ്യര്‍ എന്ന വി.ആര്‍. കൃഷ്ണയ്യര്‍ 1952ല്‍ മദ്രാസ് നിയമസഭാംഗവും 1957ല്‍ കേരള നിയമസഭാംഗവുമായി. 1938 ല്‍ മലബാര്‍, കൂര്‍ഗ് കോടതികളില്‍ അഭിഭാഷകനായിരുന്നു. കമ്യൂണിസ്റ്റ്കാര്‍ക്ക് നിയമസഹായം നല്‍കിയെന്ന കേസില്‍ 1948 ല്‍ ഒരുമാസത്തോളം ജയിലിലാകുകയും അങ്ങനെ കമ്മ്യൂണിസ്റ്റ് നേതൃത്വവുമായി അടുക്കുകയുമായിരുന്നു. ഇത് പാര്‍ലമെന്ററീ ജനാധിപത്യത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചു. 1952 ല്‍ കൂത്തുപറമ്പില്‍ നിന്ന് മദ്രാസ് നിയമസഭയിലേക്കും 1957 ല്‍, ഐക്യകേരളത്തില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ നിന്ന് ഇടതുസ്വതന്ത്രനായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

ഐക്യ കേരളത്തിലെ ആദ്യ സര്‍ക്കാരായ ഇ.എം.എസ് മന്ത്രി സഭയില്‍ ആഭ്യന്തരം, നിയമം, ജയില്‍, വൈദ്യുതി, സാമൂഹികക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിയാകുകയും വിമോചനസമരത്തെ തുടര്‍ന്ന് മന്ത്രിസഭ പിരിച്ചുവിട്ടപ്പോള്‍ 1959ല്‍ വീണ്ടും അഭിഭാഷകന്റെ മറാളിലേക്ക് മടങ്ങുകയുമായിരുന്നു. 1968ല്‍ ഹൈക്കോടതി ജഡ്ജിയും 1973 ജൂലായില്‍ സുപ്രീംകോടതി ജഡ്ജിയുമായി. അദ്ദേഹത്തിന്റെ സുപ്രധാന വിധികള്‍ പലതും രാജത്തിനകത്തും പുറത്തും കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ പലതും നിയമപാഠങ്ങളായിട്ടുണ്ട്. 1980 നവംബര്‍ 14ന് വിരമിച്ചു.

1987ല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ആര്‍.വെങ്കിട്ടരാമനെതിരെയും അദ്ദേഹം മത്സരിച്ചിട്ടുണ്ട്.