ലക്ഷക്കണക്കിന് ഭാരതീയര്‍ക്ക് അന്നമൂട്ടുന്ന യു.എ.ഇ തങ്ങളുടെ 43മത് ദേശിയ ദിനാഘോഷ നിറവില്‍

single-img
3 December 2014

ENOC-National-Day-Celebrations-1അന്യോന്യം വേറിട്ടു നിന്ന എമിറേറ്റ്‌സുകളെ ഒരുകുടക്കീഴില്‍ കൊണ്ടുവന്ന രാഷ്ട്രശില്‍പി ശൈഖ് സായിദ് അല്‍ നഹ്‌യന്റെ പരിശ്രമങ്ങള്‍ക്ക് 43 വയസ്സ്. യുഎഇയുടെ നാല്‍പത്തിമൂന്നാം ദേശീയ ദിനാഘോഷം സമുചിതമായി കൊണ്ടാടുന്ന തിരക്കിലാണ് ലക്ഷക്കണക്കിന് ഭാരതീയ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യു.എ.ഇ ലോകം.

ലോകം നാല്‍പത്തിമൂന്ന് വര്‍ഷം നോക്കിക്കണ്ട ആ വളര്‍ച്ച ഇന്ന് എത്തി നില്‍ക്കുന്നത് ലോകത്തിലെ ഏറ്റവും വികസിത നഗരങ്ങളിലേക്ക് ദുബൈയും അബുദാബിയും ഷാര്‍ജയുടെയുമൊക്കെ പേര് എഴുതിച്ചേര്‍ത്തുകൊണ്ടാണ്. ഇന്ത്യയുള്‍പ്പെടെ നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ ഉപജീവന കേന്ദ്രം കൂടിയായ യുഎഇ പ്രവാസികള്‍ക്ക് എന്നും പ്രിയപ്പെട്ട രാജ്യമാണ്. പൗരന്മാര്‍ക്കും അല്ലാത്തവര്‍ക്കും നീതിയും ജീവിത സുരക്ഷയും സമാധാനവും പകരുകയെന്നത് ശൈഖ് സായിദ് ബിന്‍ അല്‍നഹ്‌യാന്റെ സ്വപ്‌നസാക്ഷാത്കാരമായി ഓരോ എമിറേറ്റ്‌സുംസ്വദേശി വിദേശി ഭേദമന്യേ സുരക്ഷിത ജീവിതം ഉറപ്പുനല്‍കുന്നുവെന്നതും യുഎഇയെ മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുകയാണ്.