സൽമാൻ ഖാന്റെ രക്തത്തിൽ മദ്യത്തിന്റെ അളവ് സാധാരണയിലും കൂടുതൽ :രാസപരിശോധന വിദഗ്ദ്ധന്റെ മൊഴി

single-img
3 December 2014

sഅലക്ഷ്യമായി വാഹനമോടിച്ച് ഒരാളുടെ മരണത്തിന് കാരണം ആയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന്റെ രക്തത്തിൽ മദ്യത്തിന്റെ അളവ് സാധാരണയിലും കൂടുതൽ ആയിരുന്നെന്ന് രാസപരിശോധനാ വിദഗ്ദ്ധന്റെ മൊഴി. 62 മില്ലിഗ്രാം ഈഥൈൽ ആൽക്കഹോളാണ് സൽമാന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഇതോടൊപ്പം മോർഫിൻ പരിശോധനയും നടത്തിയിരുന്നു. അതിന്റെ ഫലവും പോസിറ്റീവ് ആയിരുന്നെന്നും വിദഗ്ദ്ധൻ മൊഴി നൽകി.

 

2002 സെപ്തംബർ 28ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ബാന്ദ്രയിലെ ബേക്കറിക്ക് മുന്നിൽ ഉറങ്ങിക്കിടന്നവർക്കു മേലെ സൽമാൻ ഖാന്റെ കാർ പാഞ്ഞുകയറിയതിൽ ഒരാൾ മരിക്കുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം മുന്നൂറ്റി നാലാം വകുപ്പിന്റെ രണ്ടാം ഭാഗമായ മന:പൂർവമല്ലാത്ത നരഹത്യ എന്ന കുറ്റമാണ്‌ സൽമാനു മേൽ ചുമത്തിയിരിക്കുന്നത്‌.