ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വൈകിയെത്തിയവര്‍ക്ക് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാതിലടച്ചു

single-img
3 December 2014

mബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ വൈകിയെത്തിയവര്‍ക്ക് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാതിലടച്ചു. ഇന്നലെ പാര്‍ലമെന്റ് മന്ദിരത്തിലെ ബാലയോഗി ഓഡിറ്റോറയത്തില്‍ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് വൈകിയെത്തിയവര്‍ക്ക് പ്രവേശനം നിഷേധിച്ചത്.

 
ഒമ്പതരയ്ക്കായിരുന്നു യോഗം തീരുമാനിച്ചത്. കൃത്യം 9.35 ആയതോടെ യോഗഹാളിലേക്കുള്ള വാതില്‍ അടയ്ക്കാന്‍ പ്രധാനമന്ത്രി തന്നെ നിര്‍ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് ബിജെപിയുടെ 320ഓളം പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളില്‍ വൈകിയെത്തിയ ഇരുപതോളം അംഗങ്ങള്‍ക്ക് യോഗത്തില്‍ പങ്കെടുക്കാനായില്ല. യോഗത്തില്‍ പങ്കെടുക്കാനായി 10 മിനിട്ട് മുമ്പ് തന്നെ പ്രധാനമന്ത്രി എത്തിയിരുന്നു.